HONESTY NEWS ADS

 HONESTY NEWS ADS


രാജാക്കാടിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരണപ്പെട്ടു.

രാജാക്കാടിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു.
രാജാക്കാടിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. രാജാക്കാട് കാന്തിപ്പാറ തിരുഹൃദയം മഠത്തിൽ സേവനം ചെയ്തിരുന്ന നെടുംകണ്ടം സ്വദേശിനിയായ സിസ്റ്റർ.ബിൻസി കറുകപിള്ളി (51)യാണ് മരണപ്പെട്ടത്.

Also Read:  ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്‍റെ പഴക്കം അപകടകാരണമെന്ന് പോലീസ്.

 കഴിഞ്ഞ ദിവസം രാജകുമാരി മാങ്ങാത്തൊട്ടി  സെന്റ്. മേരീസ് സ്കൂളിന് സമീപം സിസ്റ്റർമാരായ ബിൻസി,അൽഫോൺസാ എന്നിവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ട്ടപ്പെട്ട് എതിർദിശയിൽ നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സി. ബിൻസിയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

വെന്റിലേറ്ററിന്റെ സഹായത്തോടെ  ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. മരണപ്പെട്ട സിസ്റ്റർ കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അദ്ധ്യാപികയാണ്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS