HONESTY NEWS ADS

രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഇടുക്കി രാജാക്കാട് സ്വദേശിയായ മധ്യവയസ്കന്‍ അറസ്റ്റിൽ.

രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഇടുക്കി  രാജാക്കാട് സ്വദേശിയായ മധ്യവയസ്കന്‍ അറസ്റ്റിൽ.

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി രാജാക്കാട് എൻ.ആര്‍ സിറ്റി സ്വദേശി കൊല്ലംപറമ്പില്‍ സുരേഷ് പി (66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read:  നാളെ വൈദ്യുതി മുടങ്ങും (25/05/2023-വ്യാഴം).

ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്‌.ഒ: യൂ.ശ്രീജിത്ത്, എസ്.ഐ പ്രസന്നകുമാര്‍, മുഹമ്മദ് നൗഷാദ്, സി.പി.ഓമാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിൻ, അജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS