പെരിയാർ വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂർണമായും മയക്കത്തിൽ നിന്ന് മുക്തനായി സാധാരണ നിലയിലേക്ക് മാറിയെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ . ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായും തുറന്ന് വിട്ട സ്ഥലത്ത് നിന്നും ഏഴുകിലോമീറ്റൽ അകലെ തമിഴ്നാട് വനമേഖലയുടെ അതിർത്തിയിലേക്ക് അരിക്കൊമ്പൻ നീങ്ങുന്നതായുമാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
Also Raed: ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറിയെടുത്ത് ചീട്ടുകളി; 17 പേർ കസ്റ്റഡിയിൽ,49,000 രൂപയും 13 മൊബൈൽ ഫോണുകളും പിടികൂടി.
അതേസമയം തമിഴ്നാട് വനമേഖലയിലേക്ക് കടന്നാൽ ചിന്നക്കനാലിന് സമാനമായ തോട്ടം മേഖലയാണ്. അതിനാൽ തന്നെ തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.തമിഴ്നാട് വന മേഖലയിൽ എത്തിക്കഴിഞ്ഞാൽ അവിടുന്ന് തുരത്തി ഓടിക്കാനുള്ള സർവ്വ സന്നാഹങ്ങളുമായി തമിഴ്നാട് വനം വകുപ്പ് തയ്യാറെടുത്തുകഴിഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

