
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍സീരിസായി കെ എല്‍ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറങ്ങും. ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നത്.
കെഎസ്‌ആര്‍ടിസി ദേശസാത്കൃതവിഭാഗത്തിന് കെ എല്‍ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും. കെ എല്‍ 99-എ സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കെ എല്‍ 99-ബി സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെ എല്‍ 99-സി തദ്ദേശ സ്ഥാപനങ്ങള്‍ക്കും, കെ എല്‍ 99-ഡി പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നല്‍കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്