HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മാങ്കുളത്ത് വിദ്യാർഥിനിയെ പ്രണയം നടിച്ച് വഞ്ചിച്ചു; അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ.

മാങ്കുളത്ത് വിദ്യാർഥിനിയെ പ്രണയം നടിച്ച് വഞ്ചിച്ചു; അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ.


തൊഴില്‍ തേടിയെത്തിയ സ്ഥലത്തെ പെണ്‍കുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ച പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ്  പിടികൂടിയത്. 

Also Read:  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിനെ രോഗി കൈയ്യേറ്റം ചെയ്തു; കൈ തിരിച്ചൊടിച്ചു, ഇടുക്കി ഉപ്പുതറ സ്വദേശിക്കെതിരെ പരാതി.

2018 ലാണ്  മാങ്കുളത്ത് ഒഡീഷ സംസ്ഥാനത്തെ സിദ്ദാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബാലസോര്‍ ജില്ലാ സ്വദേശിയായ രാജ്കുമാര്‍ നായിക് ജോലി തേടി എത്തിയത്. ജോലിക്കിടെ ഇയാള്‍ സമീപത്തെ വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങിയില്ല. ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ഭീക്ഷണി തുടര്‍ന്നുകൊണ്ടിരുന്നു. 

കുറച്ചുദിവസം മുമ്പ് പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.  ഇതോടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഐടി ആക്ട് പ്രകാരവും, ഐപിസി പ്രകാരവുമാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാറില്‍ നിന്നും 3600ഓളം കിലോ മീറ്റര്‍ കാറില്‍ സഞ്ചരിച്ച് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാര്‍ നായികിനെ മൂന്നാര്‍ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാർ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA