
പരിശോധനയിൽ കുട്ടികൾക്ക് ക്രൂരമർദ്ദനമേറ്റതായി കണ്ടെത്തി. തുടർച്ചയായി കുട്ടികളെ മർദിച്ചിരുന്നതായാണ് പ്രാഥമീക പരിശോധനയിൽ കണ്ടെത്തിയത്. എല്ലാ ദിവസവും മർദ്ദിച്ചിരുന്നതായി കുട്ടികളും വ്യക്തമാക്കുന്നുണ്ട്. അഞ്ചു വയസ്സുകാരുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും കണ്ടെത്തി. ഏഴ് വയസ്സുകാരുടെ ശരീരത്ത് കണ്ടെത്തിയത് 14 ചതവുകളും മുറിവുകളുമാണ്. ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് കുട്ടികളെ മർദ്ദിച്ചതെന്നാണ് എന്നാണ് വിവരം.
ക്രൂര മർദ്ദനം കണ്ടെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നെടുങ്കണ്ടം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രാഥമീക അന്വേഷണത്തിൽ പിതാവിനെയും ബന്ധുവിനെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കുട്ടികളെ നെടുങ്കണ്ടത്തെ ആതുരാലയത്തിലേക്ക് മാറ്റി. സംഭവത്തിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്