HONESTY NEWS ADS

ഇടുക്കിയിൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ; മണിക്കൂറുകളായി ഫോറസ്ററ് ഓഫീസിന്‌ മുന്നിലെ മരത്തിൽ നിൽക്കുന്നത് കൈയിൽ കയറുമായി, കള്ളക്കേസിൽ നീതിലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് ഭീഷണി.

ഇടുക്കിയിൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ

കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ വനപാലകര്‍ കുടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന എല്ലാ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഇരയായ യുവാവ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. കയ്യിൽ കയറുമായി മണിക്കൂറുകളായി യുവാവ് മരത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. 

Also Read:  അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്നൽ; നിരീക്ഷിച്ച് വനംവകുപ്പ്.

ഉപ്പുതറ കണ്ണംപടി  കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. ഇന്ന് രാവിലെ 10.30 ഓടെയാണ് യുവാവ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. ഉപ്പുതറ കണ്ണംപടി കുടിയില്‍ പുത്തന്‍പുരയ്ക്കന്‍ സരുണ്‍ സജിയാണ് സമരം നടത്തുന്നത്. തന്നെ കള്ളക്കേസിൽ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിലും കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് സമരം. വിവരമറിഞ്ഞ് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ജനപ്രതിനിധികളും പോലീസും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും തനിക്ക് നീതി ലഭിക്കാതെ താഴെയിറങ്ങില്ലന്ന നിലപാടിലാണ് സരൂൺ. അഗ്നിശമനയുടെ സംഘം ഉടൻ ഇവിടേയ്ക്ക് എത്തും. തുടർന്ന് താഴെ ഇറക്കാനുള്ള ശ്രമം നടത്തുമെന്നാണ് സൂചന. 

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള യാതൊരു നടപടികളും പോലീസ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. കാട്ടിറച്ചി ഓട്ടോറിക്ഷയില്‍ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു അറസ്റ്റടക്കം നടന്നത്. ഇക്കാര്യം വനംവകുപ്പ് വിജിലന്‍സ് തന്നെ അന്വേഷിച്ച് കണ്ടെത്തിയതോടെ ഏറെ വിവാദമായിരുന്നു. 

ആകെ 13 പ്രതികളുള്ള കേസില്‍ ഒരാള്‍ മരിച്ച് പോയതാണ്. ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അടക്കം 7 പേരാണ് സ്ഥിര ജീവനക്കാര്‍, ഇവരെയാണ് രണ്ട് ഘട്ടമായി സസ്‌പെന്റ് ചെയ്തിരുന്നത്. ബാക്കിയുള്ള 5 പേരില്‍ രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. 3 പേര്‍ ഇപ്പോഴും കിഴുകാനത്ത് ജോലിയില്‍ തുടരുകയുമാണ്.

കഴിഞ്ഞ 19ന് മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനും കേസിലെ മുഖ്യസൂത്രധാരകനുമായ ബി. രാഹുലിനെ അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററായി നിയമിച്ചിരുന്നു. സസ്‌പെന്‍ഷന്‍ ആറ് മാസം കഴിഞ്ഞെന്ന കാരണം കാട്ടിയായിരുന്നു നടപടി. പിന്നാലെ കഴിഞ്ഞ ദിവസം കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍ വി, ബിഎഫ്ഒമാരായ ലെനിന്‍ വി.സി, ഷിജിരാജ് എന്‍.ആര്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ്, വാച്ചര്‍മാരായ മോഹനന്‍ കെ.എന്‍, ജയകുമാര്‍ കെ.റ്റി. എന്നിവരേയും തിരിച്ചെടുത്തു. ഇവരെ കഴിഞ്ഞ ഒക്ടോബര്‍ 29ന് ആണ് സസ്‌പെന്റ് ചെയ്തത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS