HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, വിഎച്ച്എസ്‍ഇയിൽ 78.39%; 77 സ്കൂളുകൾ‌ക്ക് 100 ശതമാനം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി.

പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം; വിഎച്ച്എസ്‍ഇയിൽ 75.30%, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി.

പ്ലസ് ടു ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. 

Also Read:  ഇടുക്കിയിൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ; മണിക്കൂറുകളായി ഫോറസ്ററ് ഓഫീസിന്‌ മുന്നിലെ മരത്തിൽ നിൽക്കുന്നത് കൈയ്യിൽ കയറുമായി, കള്ളക്കേസിൽ നീതിലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് ഭീഷണി.

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92% ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

വിഎച്ച്എസ്ഇയിൽ 78.39% വിജയം. 77 സ്കൂളുകൾക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്- 71.93%, കൊമേഴ്സ്- 82.75%

വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക.

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in


മൊബൈൽ ആപ്:SAPHALAM 2023,iExaMS - Kerala, PRD Live

മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവും രേഖപ്പെടുത്തി. 

ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്കൂളുകൾ സമ്പൂർണ വിജയമെന്ന് നേട്ടം കൈവരിച്ചു.ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33915 പേരാണ്. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസുൽ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്കൂളുകൾ 86. 31 ശതമാനം വിജയം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 82.70 ശതമാനവും രേഖപ്പെടുത്തി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS