
സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിവന്ന ഡോക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം. പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഷഹിന്‍ എസ്. ഷൗക്കത്തലിയാണ് ഒരേസമയം മൂന്നു സ്വകാര്യ ആശുപത്രികളില്‍ ബോര്‍ഡ് വച്ച് ചികിത്സിക്കുന്നതായി കണ്ടെത്തിയത്.
പാമ്പാടുംപാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപ്പുവച്ച ദിവസങ്ങളില്‍പോലും ഇയാള്‍ മറ്റു സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തുകയായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി. കറുകച്ചാല്‍, ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ഇയാള്‍ ചികിത്സ നടത്തിവന്നിരുന്നത്.
2017ലാണ് ഇയാള്‍ സര്‍ക്കാര്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കുന്നത്. 2019 മുതല്‍ ഷഹിന്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി വന്നിരുന്നതായി വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ദിവസേന നൂറോളം രോഗികളെ വരെ ചികിത്സിച്ചു വന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കോട്ടയം ഈസ്റ്റേണ്‍ റേഞ്ച് എസ്പി വി.ജി. വിനോദ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



