HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

എസ്.എസ്.എല്‍.സിയില്‍ ഇടുക്കിയ്ക്ക് 99.68 ശതമാനം വിജയം; നോക്കാം 100 % വിജയം നേടിയ സ്കൂളുകൾ.

എസ്.എസ്.എല്‍.സിയില്‍ ഇടുക്കിയ്ക്ക് 99.68 ശതമാനം വിജയം; നോക്കാം 100 % വിജയം നേടിയ സ്കൂളുകൾ.

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇടുക്കിയിലെ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും മിന്നും ജയം.പരീക്ഷയെഴുതിയ 99.68 ശതമാനം വിദ്യാര്‍ത്ഥികളും ഇത്തവണ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 99.17 ശതമാനമായിരുന്ന ജില്ലയിലെ വിജയം. ജില്ലയില്‍ ആകെ 11320 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 11284 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഇതില്‍ 5767 പേര്‍ ആണ്‍കുട്ടികളും 5517 പേര്‍ പെണ്‍കുട്ടികളുമാണ്.

Also Read:  തൊടുപുഴയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയ്ക്ക് വരുന്നതിനിടെ.

ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1467 പേര്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 672 പേര്‍ക്കും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 795 പേര്‍ക്കുമാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണ 752 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 64 എണ്ണം നൂറ് ശതമാനം വിജയം നേടിയപ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ 68 എണ്ണവും അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഏഴ് സ്‌കൂളുകളും നൂറുമേനി വിജയം കൊയ്തു.

100 % വിജയം നേടിയ സ്കൂളുകൾ

സർക്കാർ സ്കൂളുകൾ. 

വാഴത്തോപ്പ് ഗവ.വി.എച്ച്‌.എസ്.എസ്, മണിയാറന്‍കുടി ഗവ. വി.എച്ച്‌.എസ്.എസ്, തൊടുപുഴ ഗവ. വി.എച്ച്‌.എസ്.എസ്, തൊടുപുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചിത്തിരപുരം ഗവ. ഹൈസ്‌കൂള്‍, വെള്ളത്തൂവല്‍ ഗവ.എച്ച്‌.എസ്.എസ്, രാജാക്കാട് ഗവ. എച്ച്‌.എസ്.എസ്, കല്ലാര്‍കുട്ടി ഗവ. ഹൈസ്‌കൂള്‍, മുട്ടം ഗവ.എച്ച്‌.എസ്.എസ്, പണിക്കന്‍കുടി ഗവ. ഹൈസ്‌കൂള്‍, പെരിങ്ങാശേരി ഗവ. ഹൈസ്‌കൂള്‍, കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂള്‍, കുളമാവ് ഗവ. ഐ.എച്ച്‌.ഇ.പി, മുക്കുടം ഗവ. ഹൈസ്‌കൂള്‍, ബൈസണ്‍വാലി ഗവ.എച്ച്‌.എസ്, ഇടുക്കി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പഴയരിക്കണ്ടം ജി.എച്ച്‌.എസ്, പൂച്ചപ്ര ജി.എച്ച്‌.എസ്, തട്ടക്കുഴ ഗവ. ഹൈസ്‌കൂള്‍, വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്‌കൂള്‍, അരിക്കുഴ ജി.എച്ച്‌.എസ്, കാഞ്ഞിരമറ്റം ജി.എച്ച്‌.എസ്, മുനിയറ ജി.എച്ച്‌.എസ്, കല്ലാര്‍ ജി.എച്ച്‌.എസ് വട്ടിയാര്‍, മച്ചിപ്ലാവ് ജി.എച്ച്‌.എസ്, മൂന്നാര്‍ ഗവ. വി.എച്ച്‌.എസ്.എസ്, സോത്തുപാറ ഗവ. ഹൈസ്‌കൂള്‍, വാഗുവരൈ ഗവ.എച്ച്‌.എസ്, ഗൂഡാര്‍ലെ ഗവ.ഹൈസ്‌കൂള്‍, കണ്ണമ്ബടി ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍, ദേവികുളം ജി.എച്ച്‌.എസ്.എസ്, എഴുകുംവയല്‍ ജി.എച്ച്‌.എസ്, വട്ടവട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിന്നക്കനാല്‍ ഗവ.എച്ച്‌.എസ്, എല്ലപ്പെട്ടി ഗവ.എച്ച്‌.എസ്, തങ്കമണി ജി.എച്ച്‌.എസ്, വാഴവര ജി.എച്ച്‌.എസ്, വഞ്ചിജവയല്‍ ജി.എച്ച്‌.എസ്, പാമ്ബാര്‍ ജി.എച്ച്‌.എസ്, ശാന്തിഗ്രാം ജി.ഇ.എം.ജി.എച്ച്‌.എസ്, പുത്തേട് ജി.എച്ച്‌.എസ്, പെരിഞ്ചാംകുട്ടി ജി.എച്ച്‌.എസ്, ചോറ്റുപാറ ജി.എച്ച്‌.എസ്, ചെമ്മണ്ണ് ജി.എച്ച്‌.എസ്, ഖജനപ്പാറ ജി.എച്ച്‌.എസ്, കണങ്കവയല്‍ ഗവ.ഹൈസ്‌കൂള്‍, കുമളി ഗവ.വി.എച്ച്‌.എസ്.എസ് ആന്‍ഡ് റ്റി.റ്റി.ഐ, പീരുമേട് സി.പി.എം ജി.എച്ച്‌.എസ്.എസ്, വാഗമണ്‍ ജി.എച്ച്‌.എസ്.എസ്, രാജകുമാരി ജി.വി.എച്ച്‌.എസ്.എസ്, ശാന്തന്‍പാറ ജി.എച്ച്‌.എസ്.എസ്, ചീന്തലാര്‍ വളകോട് ഗവ. ട്രൈബല്‍, ചക്കുപള്ളം ഗവ. ട്രൈബല്‍ എച്ച്‌.എസ്.എസ്, നെടുങ്കണ്ടം ഗവ. എച്ച്‌.എസ്.എസ്, ഇരട്ടയാര്‍ ഗവ.ഹൈസ്‌കൂള്‍, കുറ്റിപ്ലാങ്ങാട് ഗവ.എച്ച്‌.എസ്.എസ്, പതിനാറാം കണ്ടം ജി.എച്ച്‌.എസ്.എസ്, ചെമ്ബകപ്പാറ ജി.എച്ച്‌.എസ്.എസ്, തോപ്രാംകുടി ഗവ. എച്ച്‌.എസ്.എസ്, കട്ടപ്പന ജി.റ്റി.എച്ച്‌.എസ്, മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ എച്ച്‌.എസ്.എസ്, അമരാവതി ഗവ. എച്ച്‌.എസ്.എസ്, ചെണ്ടുവരൈ ജി.എച്ച്‌.എസ്.എസ്, പീരുമേട് ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍.

എയ്ഡഡ് സ്കൂളുകള്‍ 

കലയന്താനി സെന്റ് ജോര്‍ജ്ജ് എച്ച്‌.എസ്, വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്‌.എസ്.എസ്, കരിങ്കുന്നം സെന്റ് അഗസ്റ്രിന്‍സ് എച്ച്‌.എസ്.എസ്, കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്‌.എസ്.എസ്, നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്‌.എസ്, കോടിക്കുളം സെന്റ് മേരീസ് എച്ച്‌.എസ്, കൂവപ്പള്ളി സി.എം.എസ് എച്ച്‌.എസ്, അറക്കുളം സെന്റ് മേരീസ് എച്ച്‌.എസ്.എസ്, എസ്.ജി.എച്ച്‌.എസ്.എസ് വാഴത്തോപ്പ്, മണക്കാട് എന്‍.എസ്.എസ് എച്ച്‌.എസ്.എസ്, കാളിയാര്‍ സെന്റ് മേരീസ് എച്ച്‌.എസ്.എസ്, വണ്ണപ്പുറം എസ്.എന്‍.എം എച്ച്‌.എസ്, തൊടുപുഴ സെന്റ് സെബാസ്റ്ര്യന്‍സ് എച്ച്‌.എസ്, മുതലക്കോടം സെന്റ് ജോര്‍ജ്ജ് എച്ച്‌.എസ്.എസ്, മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്‌.എസ്, കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജസ് എച്ച്‌.എസ്, കുമാരമംഗലം എം.കെ.എന്‍.എം. എച്ച്‌.എസ്.എസ്, പൈങ്കുളം സെന്റ് റീത്താസ് എച്ച്‌.എസ്, തുടങ്ങനാട് എസ്.ടി.എച്ച്‌.എസ്, കുണിഞ്ഞി സെന്റ് ആന്റണീസ് എച്ച്‌.എസ്, വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്‌.എസ്.എസ്, തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്‌.എസ്, അടിമാലി എസ്.എന്‍.ഡി.പി വി.എച്ച്‌.എസ്.എസ്, കൂമ്ബന്‍പാറ ഫാത്തിമമാതാ ഗേള്‍സ് എച്ച്‌.എസ്.എസ്, പാറത്തോട് സെന്റ് ജോര്‍ജ്ജസ് എച്ച്‌.എസ്, എന്‍.ആര്‍ സിറ്റി എസ്.എന്‍.വി. എച്ച്‌.എസ്.എസ്, മാങ്കടവ് കാര്‍മല്‍ മാതാ എച്ച്‌.എസ്, ഉടുമ്ബന്നൂര്‍ സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍, പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്‌.എസ്, നങ്കിസിറ്റി എസ്.എന്‍.എച്ച്‌.എസ്, പുന്നയാര്‍ എസ്.ടി.എച്ച്‌.എസ്, പൊന്മുടി സെന്റ് മേരീസ് എച്ച്‌.എസ്, പൊട്ടന്‍കാട് സെന്റ് സെബാസ്റ്ര്യന്‍സ് എച്ച്‌.എസ്, മാങ്കുളം സെന്റ് മേരീസ് എച്ച്‌.എസ്, മൂന്നാര്‍ എല്‍.എഫ്.ജി.എച്ച്‌.എസ്, കാന്തല്ലൂര്‍ എസ്.എച്ച്‌.എച്ച്‌.എസ്, മുക്കുളം എസ്.ജി.എച്ച്‌.എസ്, രാമക്കല്‍മേട് എസ്.എച്ച്‌.എച്ച്‌.എസ്, വലിയതോവാള സി.ആര്‍.എച്ച്‌.എസ്, നരിയമ്ബാറ എം.എം എച്ച്‌.എസ്, പെരുവന്താനം സെന്റ് ജോസഫ്സ് എച്ച്‌.എസ്.എസ്, കട്ടപ്പന എസ്.ജി.എച്ച്‌.എസ്.എസ്, പുറ്റടി എന്‍.എസ്.പി.എച്ച്‌.എസ്.എസ്, വണ്ടന്മേട് എസ്.എ.എച്ച്‌.എസ്, ഏലപ്പാറ പഞ്ചായത്ത് എച്ച്‌.എസ്.എസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച്‌.എസ്.എസ്, പുള്ളിക്കാനം സെന്റ് തോമസ് എച്ച്‌.എസ്, സേനാപതി എം.ബി വി.എച്ച്‌.എസ്.എസ്, മ്ലാമല ഫാത്തിമ മാതാഎച്ച്‌.എസ്, ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്‌.എസ്.എസ്, ഇരട്ടയാര്‍ എസ്.ടി എച്ച്‌.എസ്.എസ്, കുഴിത്തൊളു ദീപാ എച്ച്‌.എസ്, തെക്കേമല സെന്റ് മേരീസ് എച്ച്‌.എസ്, കൂട്ടാര്‍ എന്‍.എസ്.എസ് എച്ച്‌.എസ്.എസ്, കാന്തിപ്പാറ എസ്.എസ്.എച്ച്‌.എസ്, ചെമ്മണ്ണാര്‍ എസ്.എക്സ് എച്ച്‌.എസ്.എസ്, സി.എച്ച്‌.എസ് കാല്‍വരിമൗണ്ട്, തങ്കമണി എസ്.ടി എച്ച്‌.എസ്.എസ്, വെള്ളയാംകുടി എസ്.ജെ.എച്ച്‌.എസ്.എസ്, വാഴവര സെന്റ് മേരീസ് എച്ച്‌.എസ്, മരിയാപുരം എസ്.എം.എച്ച്‌.എസ്, വിമലഗിരി വി.എച്ച്‌.എസ്, ചിന്നാര്‍ സെന്റ് ജോസഫ്സ് എച്ച്‌.എസ്, മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്‌.എസ്, ഉപ്പുതോട് എസ്.ജെ.എച്ച്‌.എസ്, മുരുക്കുടി എം.എ.ഐ എച്ച്‌.എസ്, വട്ടവട കുര്യാക്കോസ് ഏലിയാസ് എച്ച്‌.എസ്, മൂന്നാര്‍ എം.ആര്‍.എസ്, വണ്ടന്മേട് എം.ഇ.എസ്.എച്ച്‌.എസ്.എസ്.

അണ്‍എയ്ഡഡ് സ്കൂളുകള്‍

തൊടുപുഴ ജയ്റാണി ഇ.എം.എച്ച്‌.എസ്.എസ്, അടിമാലി ശ്രീ വിവേകാനന്ദ വിദ്യാസദന്‍ ഇ.എം.എച്ച്‌.എസ്, കട്ടപ്പന ഓസാനം ഇ.എം.എച്ച്‌.എസ്.എസ്, പീരുമേട് എം.ഇ.എം.എച്ച്‌.എസ്.എസ്, നെടുങ്കണ്ടം എസ്.എസ് എച്ച്‌.എസ്, അട്ടപ്പള്ളം ഇ.എം.എച്ച്‌.എസ്.എസ്, വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS