
രാവിലെ ഒന്‍പത് മണിയോടെ ചെമ്പുമുക്ക് എംഎല്‍എ റോഡിലെ അപാര്‍ട്ട്മെന്റില്‍ നിന്നും കരച്ചില്‍ കേട്ടാണ് പ്രദേശവാസിയായ ചന്ദ്രബോസ് ഓടിയെത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും. വിവവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി. കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്ന അലക്സ് ജേക്കബിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈഷ്ണവി അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.
Also Read: കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസ്; പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.
കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും മൂന്നാഴ്ച മുന്‍പാണ് ഈ അപാട്മെന്റിലേക്ക് താമസം മാറിയത്. സുഹൃത്തുക്കളായ ഇരുവരും കൊച്ചിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വൈഷ്ണവി ആത്മഹത്യ ചെയ്തതിന്റെ മാനസിക സംഘഷത്തിലാണ് താന്‍ കൈ ഞരമ്പ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതില്‍ വ്യക്തതയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്