തൊടുപുഴ - പാലാ റോഡിൽ കരിങ്കുന്നം നെല്ലാപ്പാറ കൊടുംവളവിൽ ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്വിഫ്റ്റ് ബസ് സമീപത്തെ പരസ്യ ബോർഡ് തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയ്ക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വാഹനം ഇടിച്ച് കയറിയ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന യുവാവ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ചക്രങ്ങളും ആക്‌സിലുകളും ഒടിഞ്ഞു. അപകട വിവരമറിഞ്ഞ് കരിങ്കുന്നത്തു നിന്നും തൊടുപുഴയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കട്ടപ്പന-തിരുവനന്തപുരം റൂട്ടില്‍ കെ സ്വിഫ്ട് ബസ് സര്‍വീസ് തുടങ്ങിയത്. തിരുവന്തപുരം ഡിപ്പോയിലെ ബസാണിത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്