
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കോവിഡ് നാശം വിതക്കുന്നതാണ് ലോകം കണ്ടത് ലക്ഷക്കണക്കിന് ജീവനുകളാണ് അത് അപഹരിച്ചത്. 2019ൽ ആരംഭിച്ച ഈ മഹാമാരിയുടെ ഭീകരത ഇപ്പോൾ ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നു. കൊറോണ വൈറസിനെതിരായ വാക്സിൻ നിർമിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചതിന് ശേഷമാണ് ഇത് സാധ്യമായത്. അതിനിടെ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഡബ്ള്യു എച്ച് ഒ.
Also Read: അടിമാലിയിൽ പുരോഹിതന്‍ ചമഞ്ഞ് ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം തട്ടി; മുഖ്യപ്രതി അറസ്റ്റില്‍.
അടുത്ത മഹാമാരിക്ക് തയ്യാറെടുക്കാൻ ലോകാരോഗ്യ സംഘടന മേധാവി ലോകത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇത് കോവിഡിനേക്കാൾ മാരകമായിരിക്കും. ഈ മുന്നറിയിപ്പിനെത്തുടർന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലെ 'മുൻഗണനാ രോഗങ്ങളുടെ പട്ടികയിൽ വീണ്ടും അനവധി പേർക്ക് താൽപ്പര്യമുണ്ടായി. ഈ രോഗങ്ങളിൽ ഭൂരിഭാഗവും നാം കേട്ട് പരിചയപ്പെട്ടവയാണ്. എബോള, സാർസ്, സിക എന്നിവ ഇതിൽ ഉൾപ്പെടുന്നു എന്നിരുന്നാലും, 'ഡിസീസ് എക്സ് എന്ന് പേര് നൽകിയിരിക്കുന്ന ഒരു പരാമർശം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഡബ്ള്യു എച്ച് ഒ വെബ്സൈറ്റ് അനുസരിച്ച്, ഈ പദം ഗുരുതരമായ അന്താരാഷ്ട്ര മഹാമാരിയെ പ്രതിനിധീകരിക്കുന്നു, അതിനെക്കുറിച്ച് ഇതുവരെ ഒന്നും അറിയില്ല. അതായത്, ഇത് ഇതുവരെ മനുഷ്യനെ രോഗിയാക്കിയിട്ടില്ല. അത് ഒരു പുതിയ വൈറസ്, ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് പകർത്തുന്ന രോഗം ആകാം. 2018 ലാണ് ഡബ്ള്യു എച്ച് ഒ ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് ഒരു വർഷത്തിനുശേഷം, കോവിഡ് ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങി.
ഇപ്പോൾ ഈ പദത്തെക്കുറിച്ച് ലോകമെമ്പാടും ചർച്ചകൾ നടക്കുകയാണ് അടുത്ത രോഗം 'എക്സ്' എബോള, കോവിഡ് 19 എന്നിവ പോലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം (സൂനോട്ടിക്) ആയിരിക്കുമെന്ന് പല വിദഗ്ദരും പറയുന്നു. രോഗകാരി മനുഷ്യനിർമ്മിതമാകാമെന്നും ചിലർ പറയുന്നു 'ഡിസീസ് എക്സ് വിദൂരമല്ലെന്ന് പറയുന്നത് അതിശയോക്തിയല്ല കംബോഡിയയിൽ അടുത്തിടെയുണ്ടായ എച്ച്5എൻ1 പക്ഷിപ്പനി ഒരു കേസ് മാത്രമാണ്', ബാൾട്ടിമോറിലെ ജോൺസ് ഹോഫ്മിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഇന്റർനാഷണൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഗവേഷകനായ പ്രണബ് ചാറ്റർജിയെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്തു.
മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ്, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ രോഗങ്ങൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്