കുഞ്ചിത്തണ്ണി ഇരുപതേക്കറിന് സമീപം മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. ഇടുക്കി മുട്ടുകാട് സ്വദേശി മുട്ടുപാറയിൽ വിനോദ്(38) ആണ് മരണപ്പെട്ടത്. മരത്തിന്റെ ചില്ല മുറിക്കുന്നതിനിടെ മരത്തിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
Also Read: രാജാക്കാട് നിന്നും കാണാതായ വയോധികയെ നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. കുഞ്ചിത്തണ്ണിക്ക് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് വിനോദിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താലൂക്ക് ആശുപത്രി മോച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്