HONESTY NEWS ADS

രാജാക്കാട് നിന്നും കാണാതായ വയോധികയെ നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

രാജാക്കാട് നിന്നും കാണാതായ വയോധികയെ നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി രാജാക്കാടിന് സമീപനം കഴിഞ്ഞ ദിവസം കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. രാജാക്കാട് രാജകുമാരി സ്വദേശിനി നെല്ലിക്കതടത്തിൽ ഗൗരിയെ(85) യാണ് നേര്യമംഗലത്ത്  മരിച്ച നിലയിൽ കണ്ടെത്തിയത്. 

Also Read:  പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി.

കഴിഞ്ഞ 23 മുതൽ ഗൗരിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ  രാജാക്കാട് പോലീസിൽ പരാതി നല്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാവിലെ നേര്യമംഗലത്ത് ബസ് ഇറങ്ങിയതായി കണ്ടെത്തിയിരുന്നു. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പാതയോരത്തുനിന്നും കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. 

നേര്യമംഗലം-ഇടുക്കി റോഡിലെ പാതയോരത്തെ ഓടയിൽ ഗൗരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജാക്കാട്-ഊന്നുകൾ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS