
ഞായറാഴ്ച രാത്രി എട്ടരയോടെ മലങ്കര ജലാശയത്തിന്റെ ഭാഗമായ ശങ്കരപ്പള്ളി ഭാഗത്ത് വള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ പനയ്ക്കൽ ധനേഷ് (35) ധനേഷിന്റെ ജ്യേഷ്ഠന്റെ മകൻ അശ്വിൻ (1) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ധനേഷിന്റെ തലയ്ക്കും, അശ്വിന്റെ പുറത്തിനും പരിക്കേറ്റിട്ടുണ്ട്.
ധനേഷിന്റെ വീടിന് മുന്നിലുള്ള ഭാഗത്ത് ഫൈബർ വള്ളത്തിൽ മീൻ പിടിക്കുകയായിരുന്നു ധനേഷും അശ്വിനും. ഈ സമയം മറ്റൊരു വള്ളത്തിൽ വന്ന പ്രതികളായ നാല് പേരും ചേർന്ന് ധനേഷ് മീൻ പിടിത്തത്തിൽ ഏർപ്പെട്ടിരുന്ന ഭാഗത്ത് മീൻ പിടിക്കാൻ അനുവദിക്കില്ലായെന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ധനേഷിന്റെ വള്ളം തകരുകയും കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ, സ്വർണമാല എന്നിവ നഷ്ടപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.