HONESTY NEWS ADS

നാല് വയസ്സുള്ള കുട്ടിയുമായി തങ്കമണി സ്വദേശിനിയായ യുവതി കാമുകനോടൊപ്പം ഒളിച്ചോടി; സംഭവത്തില്‍ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

നാല് വയസ്സുള്ള കുട്ടിയുമായി തങ്കമണി സ്വദേശിനിയായ യുവതി കാമുകനോടൊപ്പം ഒളിച്ചോടി


നാലുവയസുള്ള കുഞ്ഞുമായി യുവതി രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയി. സംഭവത്തില്‍ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Also Read:  പൂച്ച മാന്തിയതിന് കുത്തിവയ്പ്പെടുത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്ക് ബോധക്ഷയും അലര്‍ജിയും; കുട്ടി ദിവസങ്ങളായി ചികിത്സയില്‍.

 ഏഴും ഒന്‍പതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്. തൊടുപുഴയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി ഭര്‍ത്താവിന്‍റെ കൂടെ പെയിന്‍റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്‍റെ സംരക്ഷണയില്‍നിന്നു മാറ്റിയതിന്‍റെ പേരില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം ഇരുവര്‍ക്കുമെതിരേ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS