
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (16 മെയ് 2023).
നിലവില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നൽകുക, 140 കിലോമീറ്റർ ദൂരപരിധിയുടെ പേരിൽ കെഎസ്ആർടിസികൾക്കായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗത വകുപ്പിൻറെ സർവീസ് പിടിച്ചെടുക്കുന്നതിനായുള്ള വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഒരേ കൺസഷൻ നടപ്പിലാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോറൻസ് ബാബു, സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ ഭാരവാഹികളായ എം എസ് പ്രേംകുമാർ, കെ ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്