HONESTY NEWS ADS

മാങ്കുളത്ത് കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

അടിമാലി: മാങ്കുളത്തിന് സമീപം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങിമരിച്ചു

അടിമാലി മാങ്കുളത്തിന് സമീപം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങിമരിച്ചു. മാങ്കുളം താളുംകണ്ടം ആദിവാസി കോളനിയിലെ ബാബുവിന്റെ മകൻ അനൂപ് (17) ആണ് മരണപ്പെട്ടത്. 

Also Read:  കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 12000 കോടിയുടെ 2500 കിലോ മയക്കുമരുന്ന് പിടികൂടി, പാക് പൗരൻ അറസ്റ്റിൽ.

ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. അനൂപ് നാല് സുഹൃത്തുക്കളോടൊപ്പമാണ് ചൂണ്ടയിടാൻ താളും കണ്ടത്തിനും മൂത്താശ്ശേരിക്കും ഇടയിലെ തോട്ടിൽ പോയത്. കല്ലിൽനിന്നും മറ്റൊരു കല്ലിലേക്ക് ചാടി മാറുന്നതിനിടെ കാൽ വഴുതി തോട്ടിൽ പതിക്കുകയായിരുന്നു. കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൂന്നാർ എം ആർ എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരണപ്പെട്ട അനൂപ്. മൃതദേഹം അടിമാലി താലൂക്ക് ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ലീല. സഹോദരങ്ങൾ: അബി, അനൂപ്, അതുല്യ, അഭിജിത്ത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS