കാറില്‍ സൂക്ഷിച്ചിരുന്ന എയര്‍ഫ്രഷ്ണര്‍ ചൂടായി പൊട്ടിത്തെറിച്ച് ഗ്ലാസ് തകര്‍ന്നത് പരിഭ്രാന്തി പരത്തി. ചില്ല് ഏറെ ദൂരം തെറിച്ച് വീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തൊടുപുഴ ധന്വന്തരിപ്പടിക്ക് സമീപം ഐശ്വര്യ റസിഡന്‍സിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം.ഈ സമയം ഇവിടെ നിരവധി ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയും പുരോഗമിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയായ മൊബൈല്‍ ഷോപ്പ് ഉടമയുടെ കാറിന്റെ ചില്ലാണ് തകര്‍ന്നത്. റസിഡന്‍സിക്ക് സമീപം ഇദ്ദേഹം പുതിയ മൊബൈല്‍ ഷോപ്പ് എടുത്തിരുന്നു.
Also Read: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രതി പോലീസ് കസ്റ്റഡിയിൽ.
ഇതിന്റെ നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലത്തത്തിയതായിരുന്നു.രണ്ട് ദിവസം മുമ്ബ് വാങ്ങിയ 3 എയര്‍ഫ്രഷ്ണറുകള്‍ ഹോണ്ട സിറ്റി കാറിന്റെ പിന്നില്‍ സൂക്ഷിച്ചിരുന്നു. ഇതിലൊന്ന് ചൂടായി പൊട്ടിത്തെറിച്ചാണ് ഗ്ലാസ് തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗ്ലാസിന്റെ ചീളുകള്‍ സമീപത്തെ ധന്വന്തരിയുടെ ഫാക്ടറിയുടെ ഷീറ്റിന് മുകളില്‍ വരെ വീണ്ടു. വലിയ സ്‌ഫോടന ശബ്ദം കേട്ട് നിരവധി പേരാണ് സ്ഥലത്തേക്ക് എത്തിയത്. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്