HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ വൈദികനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തോട്ടിലേക്ക് തലകീഴായി മറിഞ്ഞു.

നെടുങ്കണ്ടം: വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ വൈദികനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു


വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ വൈദികനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. നെടുങ്കണ്ടം കൂട്ടറിന് സമീപം അന്യാർതൊളുവിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. കോട്ടയം സ്വദേശിയായ വൈദികനും രണ്ടു സുഹൃത്തുക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

Also Read: കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും; ജനവാസ മേഖലയിലെ കടുവയുടെ ചിങ്ങ്രള്‍ പുറത്ത്.

കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപതിയിലേക്കും മാറ്റി. വൈദീകന്റെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.  കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS