HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ഇരട്ടയാറിന് സമീപം കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരണപ്പെട്ടു.

ഇടുക്കി ഇരട്ടയാറിന് സമീപം കഴുത്തിൽ കയർ കുരുങ്ങി 12 വയസ്സുകാരൻ മരണപ്പെട്ടു.


ഇരട്ടയാറിന് സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരണപ്പെട്ടു. പള്ളിക്കാനം കുന്നേൽ സിജി-ജിഷ ദമ്പതികളുടെ മകൻ ജിസ് ജേക്കബ് സിജി (12) യാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (19 ജൂൺ 2023).

ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ജിസ്. പനി ആയതിനാൽ ജിസ് ഇന്ന് സ്കൂളിൽ പോയിരുന്നില്ല.  വൈകിട്ട് സഹോദരി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിൽ വീടിന് സമീപത്തെ കാപ്പിയിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീടിനു സമീപത്തുള്ള കാപ്പിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങിയെന്നാണ് പ്രാഥമീക നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS