HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുട്ടികള്‍ക്കുള്ള ഇടുക്കി ജില്ലാതല ചെസ്സ് ടൂര്‍ണമെന്‍റ് 18 ന് ചെറുതോണിയില്‍.

കുട്ടികള്‍ക്കുള്ള ഇടുക്കി ജില്ലാതല ചെസ്സ് ടൂര്‍ണമെന്‍റ് 18 ന് ചെറുതോണിയില്‍.

എം. ജിനദേവന്‍ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 18 ന് ജില്ലാതല ചെസ്സ് ടൂര്‍ണമെന്‍റ് ചെറുതോണിയില്‍ നടക്കും. ലോകമെങ്ങുമുള്ള സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രതീകമായ ചെഗുവേരയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Also Read:  അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ.

 15 വയസ്സില്‍ താഴെ, 15 മുതല്‍ 19 വയസ്സുവരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഓരോ വിഭാഗത്തിലും 5000/-, 3000/-, 2000/- എന്നീക്രമത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 17 ന് മുമ്പായി jinadevanresearchcentre@gmail.com എന്ന മെയില്‍ ഐഡിയിലോ, 9496313130, 9497239328 എന്നീ ഫോണ്‍ നമ്പരുകളിലോ രജിസ്റ്റര്‍ ചെയ്യണം. 

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 18 ന് രാവിലെ 8.30 ന് മുമ്പായി മത്സരവേദിയായ ചെറുതോണി പെട്രോള്‍ പമ്പിന് സമീപമുള്ള ടൗണ്‍ഹാളില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.ജെ. മാത്യു, കണ്‍വീനര്‍ പി.ബി. സബീഷ് എന്നിവര്‍ അറിയിച്ചു.


Subscribe Our YouTube Chabnel👇👇👇

https://youtube.com/@livevisionhd1483

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS