HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക്കിനെ പൊലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

Also Read:  ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടി; കട്ടപ്പനയിലെ വ്യാപാരിയും ജീവനക്കാരനും അറസ്റ്റിൽ.

കാപ്പ കേസിൽ ജയിലായിരുന്ന സിറിയക് രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. സിറിയക്കിനൊപ്പം കഴിഞ്ഞിരുന്ന സ്ത്രീയെയും മകനെയും സാജൻ മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്.

 മദ്യലഹരിയിലായിരുന്ന ഇരുവരും വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സിറയക് കൈയിൽ കരുതിയ കത്തികൊണ്ട് സാജനെ കുത്തുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സിറിയകിനെ പൊലീസെത്തി പിടികൂടുകയായിരുന്നു.പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഉടൻതന്നെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സാജന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.

Subscribe Our YouTube Chabnel👇👇👇

https://youtube.com/@livevisionhd1483

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS