
ഇടുക്കി കട്ടപ്പനയില്‍ സ്കൂള്‍ വിദ്യാര്‍ഥി താമസിച്ചിരുന്ന മുറിയില്‍ നിന്നും മുപ്പതിനായിരം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരനായ വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നും പാൻ മസാലകള്‍ കണ്ടെത്തിയത്. വില്‍പ്പനയ്ക്ക് സഹായിച്ച രണ്ട് കൂട്ടാളികളെയും പിടികൂടി.
Also Read: ചൊക്രമുടി കയ്യേറി റിസോര്‍ട്ട് മാഫിയ; വനവാസികളുടെ ക്ഷേത്രംവക ഭൂമിയിലും അതിക്രമം.
കട്ടപ്പനയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പുകയില വ്യാപാരം വ്യാപകമായി നടക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കട്ടപ്പനയിലെ എയ്ഡഡ് സ്കൂളില്‍ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി അടക്കം കച്ചവട രംഗത്തുള്ളതായി കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ചാക്ക് നിറയെ പാൻ മസാലകള്‍ സൂക്ഷിച്ചിരുന്നത്. പരിശോധന നടത്തിയ സംഘം ഉടൻ തന്നെ ഇവ കസ്റ്റഡിയിലെടുത്തു. പുതിയ ബസ് സ്റ്റാൻഡിലെ ലോഡ്ജ് മുറിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിയില്‍ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അറ്റ്ലി പി ജോണ്‍ അറിയിച്ചു.
കേരളത്തില്‍ നിരോധിച്ച പത്തോളം ബ്രാൻഡുകളിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. അതിഥി തൊഴിലാളികള്‍ക്ക് പുറമേ സ്കൂള്‍ കുട്ടികള്‍ക്കിടയിലും ബീഹാര്‍ സ്വദേശി പാൻ മസാലകള്‍ വിറ്റിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാൻ മസാല വില്‍ക്കാനായി സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഹുസ്ബുദീൻ മൻസൂരി, മധ്യപ്രദേശ് സ്വദേശി മോഹൻ എന്നിവരെയും ആരോഗ്യ വിഭാഗം പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു.
ഏതാനും നാളുകള്‍ക്കിടെ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പാൻ മസാലയാണ് കട്ടപ്പനയില്‍ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്. കട്ടപ്പനയിലെ ചില വ്യാപാരികളില്‍ നിന്ന് പിടിച്ചെടുത്ത പാൻ മസാല പുകയില ഉല്‍പ്പന്നങ്ങളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
Subscribe Our YouTube Channel👇👇👇
https://youtube.com/@livevisionhd1483
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







