HONESTY NEWS ADS

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ മഴ പ്രവചനങ്ങളും, ജാഗ്രതാ നിർദേശങ്ങളും.

കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ഉള്ള അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ്‌  ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിക്കും.  തുടർന്ന് വടക്ക് വടക്ക് കിഴക്ക്  ദിശ മാറി സൗരാഷ്ട്ര കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്‌) കറാച്ചിക്കും ഇടയിൽ  ജൂൺ 15 ന് പരമാവധി 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:  വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് കഞ്ചാവിന്റെ ലഹരി എന്തെന്ന് അറിയാൻ ആഗ്രഹം; വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ കൂട്ടുകാരോടൊപ്പം ഒത്തുകൂടി, ലഹരി നുകരുന്നതിനിടെ കരിമ്പൻ സ്വദേശികളായ അഞ്ചംഗ സംഘം പിടിയിൽ.

അതേസമയം, ജൂണ്‍ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 


 മത്സ്യത്തൊഴിലാളി  ജാഗ്രത നിര്‍ദേശം

കേരള -കർണാടക തീരങ്ങളിലും  ലക്ഷദ്വീപ് പ്രദേശത്തും  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  11-06-2023 മുതൽ 15-06-2023 വരെ:  കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

15-06-2023:  ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കൂടാതെ 11-06-2023 മുതൽ 14-06-2023 വരെയുള്ള തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ  തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ

12-06-2023:   വടക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 150 മുതൽ 165 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 185 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യത.

13-06-2023:   വടക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യത. കൂടാതെ വടക്ക്-പടിഞ്ഞാറ് അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യത.

14-06-2023:   വടക്ക്-കിഴക്ക് അറബിക്കടലിൽ  മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യത. കൂടാതെ മധ്യ- വടക്ക്പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ  മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യത.

15-06-2023:   വടക്ക്-കിഴക്ക് അറബിക്കടലിൽ  മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത എന്നും വൈകുന്നേരത്തോടു കൂടി കാറ്റിന്റെ ശക്തി കുറഞ്ഞ് മണിക്കൂറിൽ 100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 125 കിലോമീറ്റർ വരെയും വേഗതയിൽ  ശക്തമായ കാറ്റിന് സാധ്യത  . കൂടാതെ മധ്യ അറബിക്കടലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ  മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ  ശക്തമായ കാറ്റിന് സാധ്യത.

11-06-2023 മുതൽ 14-06-2023 വരെ:  ആൻഡമാൻ കടൽ, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മധ്യ-കിഴക്ക് അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

15-06-2023:  ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള  മധ്യ-കിഴക്കൻ  ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം,  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS