HONESTY NEWS ADS

വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് കഞ്ചാവിന്റെ ലഹരി എന്തെന്ന് അറിയാൻ ആഗ്രഹം; വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ കൂട്ടുകാരോടൊപ്പം ഒത്തുകൂടി, ലഹരി നുകരുന്നതിനിടെ കരിമ്പൻ സ്വദേശികളായ അഞ്ചംഗ സംഘം പിടിയിൽ.

ഇടുക്കി: വിദേശത്തുനിന്ന് അവധിക്കുവന്ന യുവാവ് ഉൾപ്പെടെ കഞ്ചാവിന്റെ ലഹരി നുകരാൻ ഒത്തുകൂടിയ അഞ്ചംഗ സംഘം പിടിയിലായി.

വിദേശത്തുനിന്ന് അവധിക്കുവന്ന യുവാവ് ഉൾപ്പെടെ കഞ്ചാവിന്റെ ലഹരി നുകരാൻ ഒത്തുകൂടിയ അഞ്ചംഗ സംഘം പിടിയിലായി. തൊടുപുഴ ചുങ്കത്തെ ബിവറേജ് ഔട്ട്ലറ്റിനു സമീപത്തുനിന്നാണ് തൊടുപുഴ ഗ്രേഡ് എസ്.ഐ പി.എ. തോമസും സംഘവും അറസ്റ്റ് ചെയ്തത്.

Also Read:  പീരുമേട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം; പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു.

കരിമ്പൻ പൂവത്തിങ്കല്‍ ജോബിൻ ജോയി (20), കരിമ്പൻകാനം കമ്മത്തുകുടിയില്‍ കെ.യു.സലാം(28), ഉപ്പുതോട് ചാലിസിറ്റി കല്ലുങ്കല്‍ സുമേഷ് സജി (30), കരിമ്പൻകാനം പള്ളിയാടിയില്‍ ജസ്റ്റിൻ ജയിംസ് (28), മണിപ്പാറ അട്ടിക്കളം പുളിക്കല്‍ എബിൻ അഗസ്റ്റിൻ (29) എന്നിവരാണ് അറസ്റ്റിലായത്.

മദ്യവിൽപനശാലയിൽനിന്ന് മദ്യം വാങ്ങിയ ശേഷം വിദേശത്തുനിന്നുവന്ന സുഹൃത്തുമായി സൗഹൃദം പങ്കിടാൻ കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നാട്ടിലെത്തുന്നതിന് മുമ്പ് കരിമ്പിൻകാനം സ്വദേശിയായ യുവാവ് കഞ്ചാവിന്റെ ലഹരി എന്തെന്ന് ആദ്യമായി അറിയാനുള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടർന്ന് വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ തൊടുപുഴയിൽ എത്തി. കഞ്ചാവ് പൊതികളുമായാണ് കൂട്ടുകാർ ഇയാളെ സ്വീകരിക്കാനെത്തിയത്. കഞ്ചാവ് വലിക്കുന്നതിനിടെ ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS