ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്ക്. 6 പേർ മരണപ്പെട്ടു. 50-തിൽ അധികം ആളുകൾ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. അപകടത്തിൽ തൃശ്ശൂർ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ട്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട്. ബോഗികളിൽ യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം തുടരുന്നു. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം തുടരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍. രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കി. എൻ ഡിആർ എഫും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. Also Read: കട്ടപ്പനയിൽനിന്നും വാഹനങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; ഒന്നരലക്ഷത്തോളം രൂപാ വില വരുന്ന ഓരോ വാഹനങ്ങളും വിൽപ്പന നടത്തിയത് 6000 രൂപയ്ക്ക്, രണ്ട് പേർ അറസ്റ്റിൽ.
179 പേര്‍ക്കാണ് ആകെ പരിക്കേറ്റത്. അതില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. ബാലസോര്‍ ആശുപത്രിയില്‍ മാത്രം 47 പേരാണ് ചികിത്സയിലുള്ളത്. ഒഡീഷ സർക്കാർ, റെയിൽവേ എന്നിവരുമായി ആശയവിനിമയം നടത്തിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. ബാഗനാഗ റെയിൽവേ സ്റ്റേഷനില്‍ രാത്രി 7.20 ഓടെയാണ് അപകടം നടന്നത്. അടിയന്തര നടപടികൾ സ്വീകരിച്ചെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. മൂന്ന് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


.