കട്ടപ്പന ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി 85,000ത്തോളം രൂപ കണ്ടെത്തി. ബീവറേജസ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്.
ഔട്ട്ലെറ്റിലെ മറ്റ് ജീവനക്കാർക്ക് നൽകാനായി റബർ ബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണമാണ് അനീഷിന്റെ സ്കൂട്ടറിൽ നിന്നും കണ്ടെടുത്തത്. മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിന് വേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണ് ഇതെന്ന് വിജിലൻസ്.
ബീവറേജസ് കോർപ്പറേഷന്റെ കട്ടപ്പനയിലുള്ള ഔട്ട്ലെറ്റിൽ വിജിലൻസിന്റെ സംഘം ഇന്നലെ രാത്രി 9 മണിക്കാണ് പരിശോധനയ്ക്ക് എത്തിയത്. ഈ ബെവ്കോ ഔട്ട്ലെറ്റ് ഷോപ്പിംഗ് ഇൻ ചാർജായ ജയേഷ് അനധികൃതമായി ഒരു ജീവനക്കാരനെ നിയമിച്ചതായും വ്യക്തമായിട്ടുണ്ട്. അനധികൃത മദ്യ കച്ചവടത്തിനും പണപ്പിരിവിനുമായി ഇയാളെ ഉപയോഗിക്കുകയായിരുന്നു. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ, എഎസ്ഐമാരായ ബേസിൽ, ഷിബു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്