സിസേറിയനെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു. അടിമാലി സ്വദേശിനി ഇഞ്ചപ്പിള്ളിൽ ജിസ ബെന്നി(33)യാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയൻ നടത്തിയിരുന്നു. എന്നാൽ വൈകിട്ടോടെ രക്തസ്രാവം ശക്തമായതിനെ തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിസയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിക്കുകയുമായിരുന്നു.
Also Read:
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യ സ്ഥിതി മോശമാവുകയും തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ സിസേറിയൻ കഴിഞ്ഞപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടായപ്പോൾ ആവശ്യമായ മരുന്നുകൾ നൽകിയെന്നും രക്തം കട്ടപിടിക്കുന്നതിനുള്ള അണുക്കൾ കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഘടകങ്ങൾ വേർതിരിച്ചുള്ള രക്തം നൽകുകയാണ് മാർഗ്ഗം.എന്നാൽ അതിനുള്ള സംവിധാനം താലൂക്ക് ആശുപത്രിയിൽ ഇല്ലാത്തതിനാൽ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി ജിസയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ 10 മണിക്ക് കൂമ്പൻപാറ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്