കോട്ടയം തോട്ടയ്ക്കാട് കവലയിൽ ഗ്യാസ് സിലണ്ടർ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. ഇന്ന് രാവിലെ 11.30തോടെയാണ് ലോറിക്ക് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് കോട്ടയം കറുകച്ചാൽ റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സസപ്പെട്ടു.കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.
വീഡിയോ ദൃശ്യങ്ങൾ.. 👇👇👇
Subscribe Our YouTube Chabnel👇👇👇
https://youtube.com/@livevisionhd1483
വാഹനം നിന്നു പോയതിനെ തുടർന്ന് ഡ്രൈവർ ഇറങ്ങി നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. ഉടൻ തന്നെ സ്ഥലത്തു നിന്നും മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. നിറസിലിണ്ടറുകളും കാലിയായ സിലിണ്ടറുകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുല്ലപ്പള്ളി ഇന്ത്യൻ ഗ്യാസ് ഓഫീസിലെ വാഹനമാണ് കത്തി നശിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








