HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ.

തൊടുപുഴയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന രണ്ട് അസം സ്വദേശികളെ പൊലീസ് പിടികൂടി

പെരുമ്പാവൂരിൽ നിന്ന് തൊടുപുഴയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന രണ്ട് അസം സ്വദേശികളെ പൊലീസ് പിടികൂടി. നഗോൺ ജില്ല ദിംഗ്ബാരി പത്താർ ജൂറിയ സ്വാശി റോയ്സുദ്ദീൻ(26), കരിംഗഞ്ച് ജില്ല റ്റാല ബജാർ നീളം ബസാർ സ്വദേശി ഫോയ്സുർ റഹ്മാൻ(22) എന്നിവരെയാണ് എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

Also Read:  നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ.

രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. പ്രതികളുടെ കൈയിൽ നിന്ന് 0.7 ഗ്രാം ബ്രൗൺഷുഗറും അഞ്ച് ഗ്രാം കഞ്ചാവും 12000 രൂപയും പിടിച്ചെടുത്തു. നാളുകളായി ഇരുവരും മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു. ജില്ലയിൽ വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് ബ്രൗൺഷുഗർ കേസ് പിടികൂടുന്നത്. ഇവരടങ്ങുന്ന സംഘം അസമിൽ നിന്ന് എത്തിക്കുന്നതാണ് ബ്രൗൺഷുഗറെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

 തൊടുപുഴയിലേക്ക് ഇത്തരത്തിൽ വലിയ തോതിൽ ബ്രൗൺഷുഗർ അടക്കമുള്ലവ എത്തുന്നതായും പൊലീസ് വ്യക്തമാക്കി. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS