HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സംസ്ഥാന വ്യാപകമായി ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്


ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, എസ്എഫ്ഐയ്ക്ക് നേരെയുള്ള പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് അറിയിച്ചു.

Also Read:  ടൈറ്റൻ അന്തർവാഹിനി തകർന്നു; യാത്രക്കാർ മരിച്ചതായി ഓഷ്യൻ ഗേറ്റ്, പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം.

വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് നടന്നുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് തല്ലി ചതച്ചതിലും കള്ളക്കേസിൽ കുടുക്കി റിമാന്റ് ചെയ്തതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS