HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കമ്പിളി കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില വിൽപ്പന; ഒരാൾ അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.

മൂന്നാറിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബിഹാർ സ്വദേശി അഷറഫിനെയാണ് മൂന്നാർ പോലീസ് പിടികൂടിയത്. ടൗണിൽ കമ്പിളി വിൽപ്പനയുടെ മറവിലായിരുന്നു ഇയാൾ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയിരുന്നത്. 

Also Read:  വിദ്യാര്‍ഥികളുടെ മത്സരയോട്ടം; കൊച്ചിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ കത്തിനശിച്ചു, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വിൽപ്പനക്കായി സൂക്ഷിച്ച 20 പാക്കറ്റോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇയാളുടെ കൈയിൽനിന്നും പോലീസ് കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന മുറിയിലും പോലിസ് വിശദമായി പരിശോധന നടത്തി. 

മൂന്നാറിൽ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയുൽപ്പന്നങ്ങളും വിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്കൂൾ മേഖലയിലും പരിസരങ്ങളിലും പോലീസും എക്സൈസും നിരീക്ഷണം ശക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS