Also Read: കമ്പിളി കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില വിൽപ്പന; ഒരാൾ അറസ്റ്റിൽ.
രണ്ട് ലക്ഷത്തിലേറെ രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. അരിക്കൊമ്പനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ് ഇത്തരമൊരു സ്മാരക നിർമാണത്തിനു തുടക്കമിട്ടതെന്നു ബാബു പറയുന്നു. അഞ്ചു വർഷം മുൻപ് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. അക്കാലത്ത് അവിടെ പതിവായി സവാരി നടത്തിയിരുന്ന അരിക്കൊമ്പൻ ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് കൃഷി നശിപ്പിച്ചിരുന്നു. എന്നാൽ അക്കൊല്ലം മികച്ച വിളവ് കിട്ടി. പാട്ടക്കരാർ തീർന്നതോടെ ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് പ്രിയപ്പെട്ട കൊമ്പന്റെ പ്രതിമ നിർമിക്കുന്നതിനു തീരുമാനിച്ചത്. അരിക്കൊമ്പനെ പിടിക്കണമെന്നും താപ്പാനയാക്കണമെന്നും വ്യാപകമായ ആവശ്യമുയർന്ന കാലമായിരുന്നു അത്. അരിക്കൊമ്പൻ നാട്ടാന ആകുമെന്ന വിശ്വാസത്തിൽ ചങ്ങലയൊക്കെ അണിയിച്ചായിരുന്നു നിർമാണം.
ഇപ്പോൾ അജ്ഞാതമായ കാട്ടിലൂടെ തന്റെ കുടുംബത്തെയും കുട്ടികളെയും തേടി അലഞ്ഞു നടക്കുന്ന കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ അരിക്കൊമ്പനെ പണി പൂർത്തിയാക്കി മോടിയായി ബാബു പ്രദർശിപ്പിച്ചത്. എന്തായാലും കഞ്ഞിക്കുഴിയുടെ അരിക്കൊമ്പനെ കാണാനും സമീപത്തു നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേർ തള്ളക്കാനത്ത് എത്തുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




