HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ദേവികുളം സിഗ്‌നല്‍ പോയിന്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ടവേര കാർ ഇടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, അപകടത്തിൽപ്പെട്ടത് റോഡരികില്‍ ഫോണ്‍ ചെയ്ത് നിന്ന ജീപ്പ് ഡ്രൈവര്‍.

നിർത്തിയിട്ടിരുന്ന വാഹനത്തിൽ ടവേരകാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു.

ദേവികുളം സിഗ്നൽ പോയിന്റിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ ടവേരകാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ദേവികുളം ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയും ജീപ്പ് ഡ്രൈവറുമായ രാജേഷിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (28 ജൂൺ 2023).

കോതമംഗലം സ്വദേശികളുടെ കാർ സിഗ്നൽ പോയിന്റിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത് തേയില തോട്ടത്തിൽ ഫോട്ടോ എടുക്കുവാനായി പോയി. എന്നാൽ ഫോട്ടോ എടുത്ത് തിരികെ മടങ്ങുന്നതിനിടെ കാറിന്റെ താക്കോൽ നഷ്ടപ്പെട്ടു. തുടർന്ന് ഇവിടെ തിരച്ചിൽ നടത്തുന്നതിനിടയിൽ മൂന്നാറിലേക്ക് വരികയായിരുന്ന ടവേരകാർ കോതമംഗലം സ്വദേശികളുടെ കാറിൽ ഇടിക്കുകയായിരുന്നു. 

ഈ സമയം റോഡരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന രാജേഷിനെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ അടിയിൽ അകപ്പെട്ട രാജേഷിനെ ജീപ്പ് ഡ്രൈവർമാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നെഞ്ചിന്റെ വാരിഎല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS