
നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി റോഡരികിലെ മരത്തിലിടിച്ച് 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4ന് മുട്ടം പെരുമറ്റം ജംഗ്ഷനിലാണ് അപകടം. വാഗമൺ സ്വദേശിയായ ലോറി ഡ്രൈവർ മനു, സഹായികളായ വാഗമൺ സ്വദേശി സൈജു, മഹേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഗമണിൽ നിന്നും തേയില കൊളുന്ത് പാലക്കാട് എത്തിച്ച് തിരികെ വരുന്ന വഴിയായിരുന്നു അപകടം. എതിർദിശയിൽ അമിതവേഗത്തിൽ എത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ലോറിയിൽ കുടുങ്ങി കിടന്ന മൂവരേയും പുറത്തിരക്കാൻ നാട്ടുകാർ ശ്രമിച്ചിട്ടും സാധിച്ചില്ല.
ഒരു മണിക്കൂറോളം ലോറിയിൽ മൂവരും കുടുങ്ങി കിടന്നു. തുടർന്ന് പോലീസും, തൊടുപുഴ അഗ്നി രക്ഷാ സേനയും എത്തിയാണ് പുറത്തിറക്കിയത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







