HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അനധികൃത പണമിടപാട് നടത്തിയ വിദ്യാര്‍ത്ഥി കുബേര കേസില്‍ അറസ്റ്റില്‍.

ഇടുക്കി: അനധികൃത പണമിടപാട് നടത്തിയ പോളിടെക്നിക് വിദ്യാര്‍ത്ഥി കുബേര കേസില്‍ അറസ്റ്റില്‍.
തൊടുപുഴയിൽ അനധികൃത പണമിടപാട് നടത്തിയ പോളിടെക്നിക് വിദ്യാര്‍ത്ഥി കുബേര കേസില്‍ അറസ്റ്റില്‍. തൊടുപുഴ തെക്കുംഭാഗത്ത് അഞ്ചിരി പാറയില്‍ ജോസഫ് മാര്‍ട്ടിനാണ് (22) തൊടുപുഴ പൊലീസിന്റെ പിടിയിലായത്.

Also Read:  വണ്ടിപ്പെരിയാറിൽ കള്ളനോട്ടുമായി യുവാവ് അറസ്റ്റിൽ; പിടികൂടിയത് 500 രൂപയുടെ 44 നോട്ടുകൾ.

ജോസഫില്‍ നിന്ന് പണം പലശയ്ക്ക് കടം വാങ്ങിയ തെക്കുംഭാഗം സ്വദേശിയായ യുവാവ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കാൻ ഒരു കാരണം ജോസഫിന്റെ ഭീഷണിയാണെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ജോസഫിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് ബ്ലാങ്ക് ചെക്കുകളും പലിശയിനത്തില്‍ വാങ്ങിയ 1,37,400 രൂപയും പൊലീസ് പിടിച്ചെടുത്തു.

തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ രണ്ടാംവര്‍ഷ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് പ്രതി. മറ്റിടങ്ങളില്‍ നിന്ന് അഞ്ച് രൂപ മാസ പലിശയ്ക്ക് പണം വാങ്ങി ഇരട്ടിയോ അതിലധികമോ പലിശയ്ക്ക് മറിച്ച്‌ കൊടുക്കുന്നതാണ് രീതി. ബ്ലാങ്ക് ചെക്ക് ഈടായി വാങ്ങിയായിരുന്നു ഇടപാട്. മാസങ്ങളായി പ്രതി ഇത് തുടരുന്നു.

ആഴ്ചകളോളം നീണ്ട കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിനൊപ്പം സി.ഐ വിഷ്ണുകുമാര്‍, എസ്‌.ഐമാരായ ജി. അജയകുമാര്‍, സിദ്ധിഖ് അബ്ദുല്‍ ഖാദര്‍, രജനീഷ്, റെജി, ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS