വണ്ടിപ്പെരിയാറിൽ 22000 രൂപയുടെ കള്ളനോട്ടുമായി യുവാവിനെ പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ ഡൈ മുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫിനെയാണ് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്.
Also Read: ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.
നോട്ട് ഇരട്ടിപ്പിക്കൽ നടക്കുന്നുവെന്ന് പീരുമേട് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
പരിശോധനയിൽ 500 രൂപയുടെ 44 കള്ളനോട്ടുകളാണ് പ്രതിയുടെ ബെഡ് റൂമിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് ചെന്നൈയിൽ നിന്നും ഇയാൾ ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപയുടെ കള്ളനോട്ടുകൾ വാങ്ങിക്കുകയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. അറസ്റ്റിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




