HONESTY NEWS ADS

നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ മഹേന്ദ്ര ഥാര്‍ വാഹനം സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചു; യുവതിയില്‍ നിന്ന് തട്ടിയത് എട്ടര ലക്ഷം രൂപ; രണ്ട് പേർ അറസ്റ്റിൽ.

ഇടുക്കി: സ്ക്രാച്ച്‌ ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റിൽ.

നാപ്റ്റോള്‍ സ്ക്രാച്ച്‌ ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റിൽ. ചെങ്ങന്നൂര്‍ സ്വദേശിനിയില്‍ നിന്ന് എട്ടര ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ, ആലുവ കീഴ്മാട് സ്വദേശി ലിഷില്‍ എന്നിവരെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read:  തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

 ചെങ്ങന്നൂര്‍ സ്വദേശിനിക്ക് നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ മഹേന്ദ്ര ഥാര്‍ വാഹനം സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. വാഹനം ലഭിക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ്ജും വിവിധ നികുതികളും എന്ന പേരില്‍ എട്ടര ലക്ഷം രൂപ യുവതിയില്‍ നിന്ന് വാങ്ങി. 16 തവണയായാണ് ഇത്രയും പണം പ്രതികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.

ഒടുവില്‍ വാഹനം ചോദിച്ചപ്പോള്‍ പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി ആലപ്പുഴ ക്രൈം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി നല്‍കുകയായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോണ്‍ വിളികളും വിശദമായി പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS