തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിപത്തനാപുരം സ്വദേശി എ ആർ അരുൺ രാജ് ആണ്മരണപ്പെട്ടത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അരുൺരാജ് മരണപ്പെട്ടത്.
Also Read: കട്ടപ്പന സ്വദേശിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പണവും ആഭരണങ്ങളും കവർന്നു; പ്രതി പിടിയിൽ.
തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണകാരണം എന്താണെന്നുള്ള അന്വേഷണത്തിലാണ് പോലീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാനസീക പ്രശ്നങ്ങൾ അരുൺരാജ് കാണിച്ചിരുന്നതായി സഹവിദ്യാര്ഥികൾ പൊലീസിന് മൊഴിനല്കിയിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾക്കായി ഉടൻ മാറ്റും. നടപടികൾ പൂർത്തിയാക്കി അരുൺരാജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.