
കുഞ്ചിത്തണ്ണിയിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു അപകടം. കുഞ്ചിത്തണ്ണി രാജാക്കാട് റോഡിൽ ഗവ.സ്കൂളിന് സമീപം സ്കൂൾ റോഡിൽ നിന്ന് പ്രാധാന റോഡിലേക്ക് എത്തിയ ടിപ്പറും, ഇരുപതേക്കറിൽ നിന്ന് എല്ലക്കല്ലിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Also Read: മുരിക്കാശ്ശേരി ടൗണിൽ പട്ടാപ്പകൽ മോഷണം; മോഷണം നടന്നത് സ്വപ്ന ഹോമിയോ ക്ലിനിക്കിൽ.
അപകടത്തിൽ ഓട്ടോ ഡ്രൈവർ സോജിത്ത്, ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഇരുപതേക്കർ സ്വദേശികളായ ദിനേശ്, ഭാര്യ ശ്രീകല, കുറുവമ്മ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ എല്ലക്കല്ലിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെളളത്തൂവൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







