
തമിഴ്നാട്ടിൽ വ്യാപാരികൾ ഏലയ്ക്ക ലേലം ബഹിഷ്‌ക്കരിച്ചത് മൂലം സ്‌പൈസസ് ബോർഡിൻറെ ഇന്നത്തെ ഓൺലൈൻ ഏലയ്ക്കലേലം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ കളർ ചേർത്ത് വിൽപ്പനയ്ക്ക് എത്തിച്ച ഏലയ്ക്ക ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതേതുടർന്ന് ഇന്ന് രാവിലെ ബോഡിനായ്ക്കന്നൂരിൽ വ്യാപാരികൾ സംഘടിച്ചെത്തുകയും ഇന്നത്തെ ലേലം ബഹിഷ്‌ക്കരിക്കുകയുമായിരുന്നു. രണ്ട് ചേമ്പറുകളിലായാണ് തമിഴ്നാട്ടിൽ വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ ഒരു വിഭാഗം വ്യാപാരികൾ മറ്റു വ്യാപാരികളെ തടയുകയായിരുന്നു. ബോഡിയിലെ ഈ വ്യാപാരികളുടെ എതിർപ്പ് മൂലം ലേലം ആരംഭിക്കാൻ സാധിച്ചില്ല. ഓൺലൈൻ ലേലം ആയതിനാൽ പുറ്റടി സ്‌പൈസസ് പാർക്കിലും ഇതേതുടർന്ന് ഇന്നത്തെ ലേലം മുടങ്ങി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







