HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാലിൽ മാറ്റങ്ങൾ; ചിന്നക്കനാൽ-സൂര്യനെല്ലി മേഖലയിൽ ആനത്താരയിലടക്കം അനുമതിയില്ലാതെ ടെന്റ് ക്യാമ്പുകൾ, പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത്.

ചിന്നക്കനാൽ-സൂര്യനെല്ലി മേഖലയിൽ ആനത്താരയിലടക്കം അനുമതിയില്ലാതെ ടെന്റ് ക്യാമ്പുകൾ, പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത്.

ജനങ്ങൾക്ക് ശല്യമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയത്. എന്നാൽ സ്ഥലത്തെ റിസോർട്ട് മാഫിയയ്‌ക്ക് വേണ്ടിയാണുന്നുള്ള ആരോപണം ചിന്നക്കനാലിലെ നാട്ടുകാരിൽ വലിയ ഒരുപക്ഷം ആരോപിച്ചിരുന്നു. അത് സത്യമാണ് എന്ന് തെളിയിക്കുകയാണ് അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാലിലുണ്ടായ മാറ്റങ്ങൾ. 

Also Read:  ബിപോർജോയ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്.

ചിന്നക്കനാലിലും സൂര്യനെല്ലിയിലുമടക്കം അനധികൃത റിസോർട്ടുകൾ വ്യാപകമായി പ്രവർത്തിക്കുകയാണ്. ചിന്നക്കനാലിലെ ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അനധികൃതമായി പണികഴിപ്പിച്ച ടെന്റ് ഹൗസുകൾക്ക് സമീപം മിക്കപ്പോഴു വന്നുപോകാറുമുണ്ട്. ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയും കൽപ്പിക്കാതെയാണ് മിക്ക റിസോർട്ടുകളും ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്നത്. മിക്ക ടെന്റ് ഹൗസുകളും വ്യാജ പട്ടയ ഭൂമിയിലും കയ്യേറ്റ ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതും. അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന 301 കോളനിയിലും നിരവധി ടെന്റ് ക്യാമ്പുകൾ കാണാം. യാതൊരു അനുമതിയും ഇല്ലാതെയാണ് ആനത്താരകളടക്കം കയ്യേറി ടെന്റ് ക്യാമ്പുകൾ പണിതിരിക്കുന്നത്.

അതേസമയം ചിന്നക്കനാലിലെ അനധികൃത ക്യാമ്പുകൾ പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. നിർമ്മാണം നടത്തിയ  ടെന്റ് ഉടമകൾക്ക് നോട്ടീസ് നൽകി. 26 ടെന്റ് ക്യാമ്പുകൾക്കാണ് നോട്ടീസ് നൽകിയത്. അനധികൃത ക്യാമ്പുകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസും ആവശ്യപ്പെട്ടിരുന്നു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS