
സംസ്ഥാനത്ത് 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള സ്വകാര്യ ബസുകള്‍ക്കുള്ള പെര്‍മിറ്റ് ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചു. ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ഇടുക്കി ജില്ലയെ ആണ്. പെർമിറ്റ് റദ്ദാക്കിയതോടെ വരും ദിവസങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര ഏറെ ദുഷ്ക്കരമാകും. ജില്ലയിൽ നിന്നും സർവീസ് നടത്തുന്ന 32 സ്വകാര്യബസുകളുടെ പെർമിറ്റാണ് പൂർണ്ണമായും നിലച്ചിരിക്കുന്നത്. അനധികൃതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുവാൻ ജില്ലാ ആർടിഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയുൾപ്പെടെയുള്ള ഹൈറേഞ്ചിലെ ഗ്രാമീണ മേഖലയിലെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ഗതാഗതവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (10 ജൂൺ 2023).
കഴിഞ്ഞ മാസം മൂന്നിനു ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരമാണ് മോട്ടോർ വാഹനവകുപ്പ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ചുമതല വഹിക്കുന്ന എറണാകുളം ആർടിഒയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലാ ആർ ടി ഓമാരും പെർമിറ്റ് പിൻവലിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. എന്നാൽ ബസ് ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയിട്ടില്ല. നോട്ടീസ് കൈപ്പറ്റിയതിന് ശേഷം സർവീസ് നടത്തുന്ന വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുക്കും.
വീഡിയോ വാർത്ത കാണാം.....
Subscribe Our YouTube channel 👇
https://www.youtube.com/@livevisionhd1483
ജില്ലയിൽ 32 ബസുകളുടെ സർവീസ് നിശ്ചലമാകുമ്പോൽ പകരം കെ.എസ്.ആർ.ടി.സി. ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മുൻ കാലങ്ങളിൽ ഇത്തരത്തിൽ നടപടിയുണ്ടായപ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഏറ്റെടുത്ത പെർമിറ്റുകൾ പൂർണ്ണമായും സർവീസ് നടത്താനായില്ല. ബദൽ സംവിധാനമില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് മലയോര മേഖലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കും. മികച്ച ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്ത ഇടുക്കി ജില്ലയിൽ നിന്നും ആളുകൾ ആശ്രയിക്കുന്ന എറണാകുളം, കോട്ടയം തുടങ്ങിയ ആശുപത്രികളിലേക്കുള്ള യാത്രകളും പ്രതിസന്ധിയിലാകും.
അറുപത് വർഷങ്ങൾക്കപ്പുറം ശരിയായ റോഡുകൾ പോലും ഇല്ലാത്ത കാലത്ത് ഹൈറേഞ്ചിലൂടെ ദീർഘദൂര സർവീസ് നടത്തി കെട്ടിപ്പടുത്തവയാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾ. മികച്ചരീതിയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ഈ ബസുകൾ നിരത്തുകളിൽ നിന്നും ഒഴിവാകുന്നതോടെ യാത്രാക്ലേശം രൂക്ഷമാവുകയും കുറച്ച് തൊഴിലാളികളുടെ ജീവിതമാർഗവും ഇല്ലാതാകും. എന്തുതന്നെ ആയാലും ഇനി യാതൊരു കാരണവശാലും താത്കാലിക പെർമിറ്റ് അനുവദിക്കുകയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗതാഗതവകുപ്പ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


.jpeg)




