പീരുമേട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. കൃഷിയിടങ്ങളിൽ എത്തിയ കാട്ടാനകൾ കൃഷി ദേഹണ്ഡങ്ങളും കയ്യാലകളും വേലിയും നശിപ്പിച്ചു. സർക്കാർ അതിഥി മന്ദിരത്തിനും ഐ.എച്ച്.ആർ.ഡി. സ്കൂളിനും സമീപത്തായാണ് ആനകൾ ഇറങ്ങിയത്. പ്രദേശത്ത് ദിവസങ്ങളായി കാട്ടാനകൾ തമ്പടിക്കുന്നത് പ്രദേശവാസികളിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Also Read: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു; കുട്ടിയെ കണ്ടെത്തിയത് ചോര വാർന്ന നിലയിൽ.
പീരുമേട് വനം വകുപ്പ് ദ്രുത കർമ സേന സ്ഥലത്തെത്തി ആനകളെ ഉൾ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവ വീണ്ടും തിരികെ എത്തുന്നതും പ്രതിസന്ധിയാകുന്നു. തുടർച്ചയായ ആറാം ദിവസമാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത്. സർക്കാർ അതിഥി മന്ദിരം, ട്രഷറി, സർക്കാർ ക്വാട്ടേഴ്സുകൾ, കോടതി, ഐ.എച്ച്.ആർ.ഡി. സ്കൂൾ, പ്രീ മെട്രിക് ഹോസ്റ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കുട്ടിക്കാനം, പീരുമേട് സിവിൽ സ്റ്റേഷൻ സമാന്തര പാത കടന്നുപോകുന്ന മേഖലയിലാണ് കാട്ടാന എത്തുന്നത്.
അതേസമയം കഴിഞ്ഞ ഏപ്രില്‍ 22ന് കുട്ടിക്കാനത്ത് നടന്ന വനസൗഹൃദ സദസില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രദേശത്തെ ഹോട്സ്പോട്ടായി കാണുമെന്നും ഒരു യൂണിറ്റ് ആര്‍ ആര്‍ ടിയെ അധികമായി നിയോഗിച്ച് നിരീക്ഷണം ശക്തമാക്കി സംരക്ഷണം ഒരുക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പരാതി.
പീരുമേട് കേന്ദ്രീകരിച്ചുള്ള ദ്രുതകര്‍മ്മ സേന മറ്റൊരു കാട്ടാനക്കൂട്ടത്തെ തുരത്താനായി മൂഴിക്കല്‍ മേഖലയിലായിരുന്നു. വേണ്ടത്ര അംഗബലംഇല്ലാത്തതിനാലാണ് പീരുമേട്ടിലെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയാത്തതിന് കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ മന്ത്രിയുടെവാഗ്ദാനം പാലിക്കപ്പെട്ടിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




