തിരുനെല്‍വേലിയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഘത്തിലെ രണ്ട് പേരെ മൂന്നാറില്‍ പൊലീസ് സാഹസികമായി പിടികൂടി. ചാലക്കുടി സ്വദേശികളായ നെല്ലിശ്ശേരി ഫെബിൻ സാജു (26),എഡ്വിൻ തോമസ് (26) എന്നിവരെയാണ് മൂന്നാര്‍ പൊലീസും തിരുനെല്‍വേലി പൊലീസും ചേര്‍ന്ന് കുടുക്കിയത്.
Also Read: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മുറിവ് ഗുരുതരമെന്ന് പോലീസ്.
തിരുനെല്‍വേലി സ്വദേശിയും ജ്വല്ലറി ഉടമയുമായ സുഷാന്തിനെയാണ് (46) കഴിഞ്ഞ 30ന് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് ഇവരുള്‍പ്പെട്ട സംഘം കവര്‍ച്ച നടത്തിയത്. സുഷാന്ത് രണ്ട് ജീവനക്കാര്‍ക്കൊപ്പം സ്വര്‍ണം വാങ്ങുന്നതിന് പണവുമായി നെയ്യാറ്റിൻകരയിലേക്ക് കാറില്‍ പോകുന്നതിനിടെ ആയിരുന്നു ആക്രമണം. നാങ്കുനേരി റെയില്‍വേ മേല്‍പാലത്തില്‍ കാര്‍ തടഞ്ഞ് സുഷാന്തിന്‍റെ മുഖത്ത് മുളകുപൊടി വിതറി പണമടങ്ങിയ ബാഗ് തട്ടിയെടുക്കാനാണ് ശ്രമിച്ചത്. ഈ സമയത്ത് ഇതുവഴി ഒരു ബസ് വന്നതോടെ ഇവര്‍ സുഷാന്തിനെ കാറില്‍ കയറ്റി ആ കാറുമായി കടന്നു. സുഷാന്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ തള്ളുകയും നെടുങ്കുളത്ത് സുഷാന്തിന്‍റെ കാര്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തു.
സുഷാന്തിന്‍റെ പരാതിയെ തുടര്‍ന്ന് ഡിവൈ.എസ്.പി കെ.രാജുവിന്‍റെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണത്തില്‍ പ്രതികള്‍ ശാന്തൻപാറയില്‍ ഒരു റിസോര്‍ട്ടില്‍ ഇവര്‍ ഉള്ളതായി കണ്ടെത്തി. എന്നാല്‍ പൊലീസ് എത്തിയതോടെ പ്രതികള്‍ റിസോര്‍ട്ടിന്‍റെ ഗേറ്റ് വാഹനമിടിച്ച് തകര്‍ത്ത് രക്ഷപ്പെട്ടു. പൂപ്പാറ ഭാഗത്തുനിന്നും മൂന്നാര്‍ റൂട്ടില്‍ ഇവരുടെ വാഹനം പോകുന്നതറിഞ്ഞ് തമിഴ്നാട് പൊലീസ് ഇടുക്കി ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം മൂന്നാര്‍ ഡിവൈ.എസ്.പി അലക്സ് ബേബി സി.ഐ രാജൻ.കെ. അരമനയോട് പരിശോധനക്ക് നിര്‍ദേശം നല്‍കി. പിന്നീട് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളെ തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




