കട്ടപ്പന സ്വദേശിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം വയലത്തൂര്‍ ചേലയ്ക്കപ്പറമ്ബില്‍ രവികുമാര്‍ (43 ) ആണ് അറസ്റ്റിലായത്. ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് കട്ടപ്പന സ്വദേശിനിയായ 53കാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് മലപ്പുറത്തുനിന്ന് കട്ടപ്പനയില്‍ എത്തിയ ഇയാള്‍ 15 പവൻ സ്വര്‍ണവും 48,000 രൂപയും സ്‌കൂട്ടറും കവര്‍ന്നു.Also Read: കട്ടപ്പന കൊച്ചുതോവാളയിൽ വീടിന് തീവച്ചെന്ന പരാതി അന്വേഷിക്കാൻ ഫോറൻസിക് സംഘം എത്തി; പരിശോധനയിൽ കണ്ടെത്തിയത് കള്ളത്തോക്ക്, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.
തുടർന്ന് ഇത് സംബന്ധിച്ച് 53കാരി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ കട്ടപ്പനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നുള്ള പോലീസ് സംഘം മലപ്പുറത്ത് എത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

