ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള പക തീർക്കാൻ മുൻ ഭാര്യയുടെ വീട്ടുകാരാണ് തീവെച്ചതെന്നാണ് ഇയാൾ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേയ് 16ന് ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ വീട്ടിൽ നിന്നും ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുക്കുകയായിരുന്നു.
തുടർന്ന് പോലീസ് സോണിയുടെ പേരിൽ കേസെടുത്തു. എന്നാൽ കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടപ്പന ബസ്സ്റ്റാൻഡിന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്