
അടിമാലിയിലെ ഹോട്ടലുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ട് സംഘമായാണ് പരിശോധന നടത്തിയത്.
Also Read: അടിമാലിയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍.
ഇരുപതോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 5 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. അടിമാലി ടൗണിലും ദേശീയപാതയരുകിലുമായി പ്രവർത്തിക്കുന്ന റേഞ്ചേഴ്സ്, സഫയർ, ഫാം യാർഡ്, റോയൽ, കണ്ണൂർ കിച്ചൻ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് ലേബലില്ലാത്തതും ഫ്രീസറിൽ സൂക്ഷിച്ചിരുന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്.
അടിമാലി ടൗണിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയുണ്ടായതായി ദേവിയാർ കോളനി ആരോഗ്യ വിഭാഗത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചുകളഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







